നാഗമ്പടത്ത് ഒറീസ സ്വദേശി വെട്ടേറ്റു മരിച്ചു.
കോട്ടയം: ഭാര്യയെപ്പറ്റി മോശം കമന്റ്
പറഞ്ഞതിനെച്ചൊല്ലിയുണ്ടായ
തർക്കത്തിനൊടുവിൽ നാഗമ്പടത്ത്
ഒറീസ സ്വദേശി വെട്ടേറ്റു മരിച്ചു.
തിരുവഞ്ചൂർ താമസിക്കുന്ന ഒറീസ
സ്വദേശിയായ ശിശിയാണ്
കൊല്ലപ്പെട്ടത്. സംഭവത്തിലെ
പ്രതിയെന്നു സംശയിക്കുന്ന
ഒറീസ സ്വദേശിയെ രക്ഷപെടാനുള്ള
ശ്രമത്തിനിടെ റെയിൽവേ പൊലീസ്
കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച ഉച്ചയോടെയാണ് കോട്ടയം
നാഗമ്പടത്ത് ഗുഡ്ഷെഡ് റോഡിൽ
ഇതര സംസ്ഥാന തൊഴിലാളികൾ കണ്ടു
മുട്ടുന്ന സ്ഥലത്താണ്
കൊലപാതകമുണ്ടായത്. മദ്യലഹരിയിൽ
ഇരുവിഭാഗം തൊഴിലാളികൾ തമ്മിൽ
ഏറ്റുമുട്ടുകയായിരുന്നുവെന്നാണ്
പൊലീസിനു ലഭിച്ച പ്രാഥമിക വിവരം.