മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ
മുരിക്കുംവയൽ: മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കരിയർ ഗൈഡൻസിൻ്റെ ആഭീ മുഖ്യത്തിൽ പത്താം ക്ലാസിന് ശേഷമുള്ള തുടർ പ0നത്തെ പറ്റി ബോധവൽക്കരിക്കുന്നതിനും പ്ലസ് വൺ അഡ്മിഷൻ സംബന്ധമായ പ്രവർത്തനങ്ങള കുറിച്ച് വിവരിക്കുന്നതിന് ജൂൺ 21-ാം തീയതി രാവിലെ 10.30 ന് വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു. പി ടി എ പ്രസിഡൻറ് സി ജൂകൈതമറ്റം അധ്യക്ഷത വഹിക്കുന്ന യോഗം മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ ഉദ്ഘാടനം നിർവഹിക്കും ഹയർ സെക്കണ്ടറി അധ്യാപകൻ സുനിൽ കെ എസ് ക്ലാസ് നയിക്കും.