വാഹനപകടങ്ങൾ കൂടുന്നു; ഹെൽമെറ്റില്ലാത്ത യാത്രയ്ക്കടക്കം ലൈസൻസ് മരവിപ്പിക്കും 

 

കൊച്ചി:ഹെൽമെറ്റില്ലാത്ത യാത്രയുൾപ്പെടെയുള്ള ചെറിയ നിയമലംഘനങ്ങൾക്കുപോലും ഡ്രൈവിംഗ് ലൈസൻസ് മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടിയെടുക്കാൻ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ മാർക്ക് മോട്ടോർവാഹനവകുപ്പിന്റെ നിർദ്ദേശം. വാഹനാപകടങ്ങൾ കൂടിയ സാഹചര്യത്തിലാണ് നടപടി.

ഇരുചക്രവാഹനങ്ങളിൽ ഒരേസമയം മൂന്നുപേർ സഞ്ചരിക്കുക, ഹെൽമെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തിൽ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്നൽ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, പരിശോധിക്കാനൊരുങ്ങുമ്പോൾ വാഹനം നിറുത്താതെപോവുക, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവുംഗ് തുടങ്ങിയവയ്‌ക്ക് ആദ്യം പിഴ ഈടാക്കുകയും തെറ്റ് ആവർത്തിച്ചാൽ ലൈസൻസ് മരവിപ്പിക്കുകയും ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page