കൊമ്പുകുത്തി എസ് എൻ ഡി പി ശാഖായോഗം യൂത്ത് മൂവ്മെന്റ് യൂണിറ്റ് വാർഷികം നടത്തി
വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി
മുണ്ടക്കയം – കൊമ്പുകുത്തി എസ് എൻ ഡി പി 1191 – ാം നമ്പർ ശാഖായോഗം യൂത്ത് മൂവ്മെന്റ് യൂണിറ്റ് വാർഷികം നടത്തി . ഹൈറേഞ്ച് എസ് എൻ ഡി പി യൂണിയൻ യൂത്ത് മൂവ്മെന്റ് കൺവീനർ കെ.റ്റി. വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹൈറേഞ്ച് എസ് എൻ ഡി പി യൂണിയൻ യൂത്ത് മൂവ്മെന്റ് ചെയർമാൻ എം വി ശ്രീകാന്ത് യോഗം ഉദ്ഘാടനം ചെയ്തു ശാഖായോഗം പ്രസിഡണ്ട് അനീഷ് കുമാർ സംഘടനാ സന്ദേശം നൽകി ശാഖാ സെക്രട്ടറി റെജി , ഹൈറേഞ്ച് എസ് എൻ ഡി പി യൂണിയൻ യൂത്ത് മൂവ്മെന്റ് കൗൺസിലർ മഞ്ചേഷ് – രാഹുൽ എന്നിവർ സംസാരിച്ചു .വാർഷിക പൊതുയോഗത്തിൽ വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് – ജിതിൻ റെജി
വൈസ് പ്രസിഡണ്ട്- ബിബിൻ
സെക്രട്ടറി – രാഹുൽ പി.ആർ
യൂണിയൻ കമ്മിറ്റി – സജീവ്
കമ്മറ്റിയങ്ങങ്ങളായി
അമൽ, ശരത്, അനുജിത്ത്, വിഷ്ണു ദേവ് വിജേഷ്, ജയേഷ്, അജയൻ സി ആർ എന്നിവരെയും തിരഞ്ഞെടുത്തു