എരുമേലി കരിമ്പിൻതോട്ടിൽ കാർ തലകീഴായി മറിഞ്ഞ് അപകടം
എരുമേലി:എരുമേലി കരിമ്പിൻതോട്ടിൽ കാർ തലകീഴായി മറിഞ്ഞ് അപകടം. മുക്കട ഭാഗത്തുനിന്നും എരുമേലി ഭാഗത്തേക്ക് വരികയായിരുന്നു പത്തനാപുരം സ്വദേശി യുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. എരുമേലി ഭാഗത്തുനിന്നും മുക്കട ഭാഗത്തേക്ക് പോവുകയായിരുന്നു ടോറസ് വളവിൽ എത്തിയപ്പോൾ റോഡിൻറെ മധ്യഭാഗത്തേക്ക് കയറി തിരിച്ചതിനെ തുടർന്ന് എതിർദിശയിൽ നിന്നുമെത്തിയ കാർ റോഡിൻറെ ഇടത് വശത്തേക്ക് പെട്ടെന്ന് വെട്ടി തിരിച്ചപ്പോൾ റോഡിൻറെ വശത്ത് വെട്ടി ഇട്ടിരുന്ന തടിയിൽ കയറുകയും തുടർന്ന് കാറിൻറെ അടിയിൽ തടി ഉരുളയും ചെയ്തതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിഞ്ഞത്. സംഭവ സമയം പത്തനാപുരം സ്വദേശി മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത് . ഇയാൾ നിസ്സാര പരിkkettuഎരുമേലി: കൊല്ലം-തേനി ദേശീയപാതയിൽ കരിമ്പിൻതോട്ടിൽ കാർ തലകീഴായി മറിഞ്ഞ് അപകടം. മുക്കട ഭാഗത്തുനിന്നും എരുമേലി ഭാഗത്തേക്ക് വരികയായിരുന്നു പത്തനാപുരം സ്വദേശി യുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. എരുമേലി ഭാഗത്തുനിന്നും മുക്കട ഭാഗത്തേക്ക് പോവുകയായിരുന്നു ടോറസ് വളവിൽ എത്തിയപ്പോൾ റോഡിൻറെ മധ്യഭാഗത്തേക്ക് കയറി തിരിച്ചതിനെ തുടർന്ന് എതിർദിശയിൽ നിന്നുമെത്തിയ കാർ റോഡിൻറെ ഇടത് വശത്തേക്ക് പെട്ടെന്ന് വെട്ടി തിരിച്ചപ്പോൾ റോഡിൻറെ വശത്ത് വെട്ടി ഇട്ടിരുന്ന തടിയിൽ കയറുകയും തുടർന്ന് കാറിൻറെ അടിയിൽ തടി ഉരുളയും ചെയ്തതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിഞ്ഞത്. സംഭവ സമയം പത്തനാപുരം സ്വദേശി മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത് . ഇയാൾ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു..