യോഗാ ചാമ്പ്യൻഷിപ്പ് ജേതാവ് കുമാരി രേവതിയെ ആദരിച്ചു.
യോഗാ ചാമ്പ്യൻഷിപ്പ് ജേതാവ് കുമാരി രേവതിയെ ആദരിച്ചു.
എരുമേലി – തിരുവനന്തപുരത്തു നടന്ന സംസ്ഥാന യോഗാ ചാമ്പ്യൻഷിപ്പിൽ എരുമേലി ചെമ്പകപ്പാറ സ്വദേശിനി രേവതി രാജേഷ് സ്വർണ്ണമെഡൽ ജേതാവായി തെരഞ്ഞെടുത്തു. എരുമേലി തുണ്ടിയിൽ രാജേഷ് – രാജി ദമ്പതികളുടെ മകളാണ്. വെൺകുറിഞ്ഞി എസ് എൻ ഡി പി ഹയർ സെക്കന്ററി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും യോഗാ ചാമ്പ്യൻഷിപ്പു ജേതാവുമായ രേവതിയെ ആന്റോ ആന്റണി എം പി വീട്ടിൽ ചെന്ന് ആദരിച്ചു. ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ – ഗ്രാമ പഞ്ചായത്തംഗങ്ങളായ നാസ്സർ പനച്ചി – മാത്യു ജോസഫ് – സലിം കണ്ണങ്കര രാജ്യൻ കാരിക്കൊമ്പിൽ – ഷിജോമോൻ – മാതാവ് രാജി എന്നിവർ പങ്കെടുത്തു