ചെറുകിട മൊബൈൽവ്യാപാര മേഖലയെ സർക്കാർ പൂർണ്ണ സംരക്ഷണം നൽകി നിലനിർത്തുമെന്ന് മന്ത്രി വി എൻ വാസവൻ
കോട്ടയം :വളരെയേറെ തൊഴിൽ സാധ്യതയുള്ള ഉള്ള ചെറുപ്പക്കാർ ഒട്ടനവധി കടന്നുവരുന്ന ചെറുകിട മൊബൈൽവ്യാപാര മേഖലയെ സർക്കാർ പൂർണ്ണ സംരക്ഷണം നൽകി നിലനിർത്തുമെന്ന് രജിസ്ട്രേഷൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു മൊബൈൽ ആൻഡ് റീചാർജിങ് റീട്ടെയിലേഴ്‌സ് അസോസിയേഷൻെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു എന്നു മന്ത്രി. എം ആർ എ ആർ എസ് സംസ്ഥാന പ്രസിഡൻറ് കോട്ടയം ബിജു യോഗത്തിൽ അധ്യക്ഷത വഹിച്ചു ചെറുകിട മൊബൈൽ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ ഞങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്തുന്നതിനായി നിയമസഭയിൽ ഉന്നയിക്കുമെന്നും സംഘടന എടുക്കുന്ന ഏതൊരു തീരുമാനങ്ങൾക്കും ഞങ്ങളുടെ പാർട്ടി ഉണ്ടാവുമെന്നും കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു മൊബൈൽ വ്യാപാരികളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം മൊബൈൽ വ്യാപാരികൾ വേറിട്ട ഒരു സംഘടനയെ അല്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ പോഷക സംഘടനയാണ്ആണന്നു ഏകോപന സമിതിയുടെ പൂർണപിന്തുണ ഉണ്ടാവുമെന്നും കോട്ടയം ജില്ലാ പ്രസിഡണ്ട് കെ എൻ തോമസുകുട്ടി പറഞ്ഞു മികച്ച പ്രവർത്തകർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം മൊബൈൽ രംഗത്തേക്കും സർവീസിം രംഗത്തേക്കും സ്ത്രീകളെ കൂടി പങ്കാളികളാക്കാൻ ശ്രമിച്ച എം ആർ ഐ യുടെ പ്രവർത്തനം അഭിനന്ദനാർഹം ആണെന്ന് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി കെ എൻ പണിക്കർ പറഞ്ഞു . അംഗങ്ങളായിട്ടുള്ളവർക്കുള്ള ഐഡി കാർഡ് വിതരണം ഏകോപനസമിതി മതി കോട്ടയം യൂണിറ്റ് പ്രസിഡൻറ് നിർവഹിച്ചു .എം ആർ ആർ എ സംസ്ഥാന ട്രഷറർ നൗഷാദ് പനിച്ചിമൂട്ടിൽ കോട്ടയം ജില്ലാ പ്രസിഡൻറ് അനീഷ് ആപ്പിൾ ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ശിവജി അറ്റ്ലസ് എറണാകുളം ജില്ലാ പ്രസിഡണ്ട് ശ്രീനാഥ് മംഗലത്ത് എന്നിവർ സംസാരിച്ചു തുടർന്ന് അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ കോട്ടയം ബിജുവിനെ സംസ്ഥാന പ്രസിഡണ്ടായി യോഗം വീണ്ടും തെരഞ്ഞെടുത്തു സംസ്ഥാന ജനറൽ സെക്രട്ടറിയായി സനറ്റ് പി.മാത്യുവിനെയും സംസ്ഥാന ട്രഷറർ ആയി നൗഷാദ് പനിച്ചിമൂട്ടിലിനേയും തിരഞ്ഞെടുത്തു .