എരുമേലി എം ഇ എസ് കോളേജിൽ പരിസ്ഥിതി സെമിനാർ നടത്തി
എരുമേലി.
ലോക പരിസ്ഥിതി ദിനത്തോടുനുബന്ധിച്ച്, എം. ഇ.എസ് കോളേജ് എരുമേലി എൻ എസ് എസ് യൂണിറ്റും കോളേജ് മാനേജമെന്റും ചേർന്ന് പരിസ്ഥിതി സെമിനാറും വൃക്ഷതൈ വിതരണവും നടത്തി. എംഇഎസ് കോട്ടയം ജില്ലാ പ്രസിഡന്റ് എം എം ഹനീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പൂഞ്ഞാർ എം എൽ എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അവറുകൾ ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി ദിന സന്ദേശം കോട്ടയം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സി.എ സാജു നൽകി. എൻഎസ്എസ് മുൻ പ്രോഗ്രാം ഓഫീസർ വി.ജി ഹരീഷ് കുമാറിനെ പരിസ്ഥിതി ദിനാചരണത്തിൽ ആദരിച്ചു. പ്രിൻസിപ്പൽ രമാദേവി ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ എം എസ് സി ഇലക്ട്രോണിക്സ് റാങ്ക് ജേതാവ് സ്നേഹ ആൻഡ് മരിയയും യൂണിവേഴ്സിറ്റി കലോത്സവം ജേതാവ് കെവിൻ മാത്യു സാമിനെയും ബെസ്റ്റ് എൻഎസ്എസ് വോളണ്ടിയേഴ്സ് നെയും ആദരിച്ചു എംഇഎസ് കോട്ടയം ജില്ലാ സെക്രട്ടറി ഷഹാസ് പറപ്പള്ളി, യൂത്ത് വിംഗ് കോട്ടയം ജില്ലാ പ്രസിഡന്റ് ഷെഹിം വിലങ്ങുപാറ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ സെബാസ്റ്റ്യൻ പി സേവിയർ സ്വാഗതമാശംസിച്ചു. യോഗത്തിൽ ബെറ്റി ജോസഫ്, ഡോ ഷംസീർ ആർ എച്, ജസീല ഹനീഫ്, ഷംനാസ് തുടങ്ങിയവർ സംസാരിച്ചു