പഠനോപകരണങ്ങൾ വിതരണം ചെയ്തു

മുണ്ടക്കയം :അക്ഷരവെളിച്ചത്തേയ്ക്കു എത്തുന്ന കുരുന്നുകൾക്ക് ഡി വൈ എഫ് ഐ  മുണ്ടക്കയം സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ  മുരിക്കുംവയൽ സ്കൂളിൽ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകി . യോഗം ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റിയംഗം അർച്ചന സദാശിവൻ
ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ജെഫിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  ലോക്കൽ സെക്രട്ടറി റജീന റഫീഖ്, കെ പ്രദീപ്,  ലിനു ,ജിതിൻ എം ജയൻ പ്രിൻസിപ്പൽ രാജമ്മ ടീച്ചർ ,പി റ്റി എ പ്രസിഡന്റ് സനിൽ ,മേഖല കമ്മിറ്റി അംഗങ്ങൾ കണ്ണൻ,ജിനോ .തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page