വാർഡ് മെമ്പറും പഞ്ചായത്ത് ഭരണസമിതിയും വേലനിലം കുടിവെള്ളപദ്ധതിയെ തകര്‍ക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് വാർഡ് കമ്മറ്റി
മുണ്ടക്കയം:വേലനിലം കുടിവെള്ളപദ്ധതിയെ തകര്‍ക്കാനുള്ള മെമ്പറുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും ശ്രമം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റി ആവശ്യപ്പെട്ടു.
വേലനിലം കുടിവെള്ള പദ്ധതിക്കു വേണ്ടി നിര്‍മ്മിച്ച ചെക്ക് ഡാമില്‍ നിന്നും പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണലും എക്കലും നീക്കം ചെയ്യുവാന്‍ ഗ്രാമപഞ്ചായത്ത്് തയാറാകണം.നിലവില്‍ കുടിവെള്ള പദ്ധതിയെ തകര്‍ക്കുവാനുള്ള ശ്രമമാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ചെയ്തുകൊണ്ടിരിക്കുന്നത്.ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഏറ്റവും കൂടുതല്‍ മണല്‍ അടിഞ്ഞുകൂടിയിരിക്കുന്നത് വേലനിലം ചെക്ക് ഡാമിലാണ് പഞ്ചായത്തിന് ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന സാഹചര്യത്തില്‍പ്പോലും ഇതിന് തയാറാകാത്തത് നിക്ഷിപ്ത രാഷ്ട്രീയ താല്പര്യത്തിന്റെ പേരിലാണോയെന്നും ജനങ്ങള്‍ക്ക് സംശയമുണ്ടെന്നും യോഗം വിലയിരുത്തി.നടപടിയുണ്ടാകാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി സമരപരിപാടികള്‍ സംഘടിപ്പിക്കുവാനും വാര്‍ഡ് കമ്മറ്റി തീരുമാനിച്ചു.
വാര്‍ഡ് പ്രസിഡന്റ് അഷറഫ് കല്ലുപുരയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഔസേപ്പച്ചന്‍ ചെറ്റക്കാട്ട്,മോനിച്ചന്‍ വാഴവേലി,ജൂബിന്‍ നെല്ലരി,തോമസ് വെങ്ങാലൂര്‍,ജോളി തോമസ് ആലയ്ക്കപറമ്പില്‍,ബിന്ദു ജോബിന്‍,ഷാജി മനയ്ക്കല്‍,രാജു കരടിമലയില്‍,മുരളിധരന്‍ കിഴുവള്ളിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു