പഞ്ചായത്ത് ഭരണസമിതിയുടെ വാദങ്ങൾ തെറ്റെന്ന് വേലനിലം കുടിവെള്ള സംരക്ഷണ സമിതി
പഞ്ചായത്ത് ഭരണസമിതിയുടെ വാദങ്ങള്‍ തെറ്റ്് സ്വകാര്യഭൂമിയില്‍ മണല്‍ സംഭരിക്കുവാന്‍ നിലവില്‍ നിയമതടസ്സമില്ല.നിലവില്‍ ചെക്ക് ഡാമില്‍ അടിഞ്ഞിരിക്കുന്ന മണല്‍ നീക്കം ചെയ്യാത്തതില്‍ പ്രതിക്ഷേധിക്കുമ്പോള്‍ ചരിത്രം പറഞ്ഞ് മുഖം രക്ഷിക്കുവാന്‍ ഭരണസമിതി ശ്രമിക്കുന്നുവെന്നും ആരോപണം
മുണ്ടക്കയം: പുതിയ പദ്ധതിയില്‍പ്പെടുത്തി വേലനിലം കുടിവെള്ള പദ്ധതിയുടെ ജലസ്രോതസ്സായ വേലനിലം ചെക്ക് ഡാമില്‍ അടിഞ്ഞുകൂടിയ മണലും എക്കലും നീക്കം ചെയ്യാത്തതില്‍ പ്രതിക്ഷേധിക്കുമ്പോള്‍ മുമ്പ് മണല്‍ വാരിയ കഥപറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുവാനാണ് പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നതെന്ന് വേലനിലം കുടിവെള്ള പദ്ധതി ജനകീയ സംരംക്ഷണ സമിതി ആരോപിച്ചു.കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ജില്ലാ കളക്ടര്‍ മുതല്‍ പഞ്ചായത്ത് സെക്ട്ടറി വരെയും എം പി യേയും എം എല്‍ എ യേയും ത്രിതല പഞ്ചായത്ത് പ്രിതിനിധികളെയും അറിയിച്ചും അനുവാദം തേടിയുമാണ് കുടിവെള്ള കമ്മറ്റി സ്വന്തം നിലയയില്‍ മണല്‍ നീക്കം ചെയ്തത് ഇങ്ങനെ ചെയ്തില്ലെങ്കില്‍ എണ്ണൂറ് കുടുംബങ്ങളുടെ കുടിവെള്ളം നിലയ്ക്കുമായിരുന്നു.ഇനി ഇതില്‍ എതിര്‍പ്പുണ്ടെങ്കില്‍ തന്നെ നിലവില്‍ ഡാമില്‍ നിറഞ്ഞ കിടക്കുന്ന മണലും എക്കലും പുതിയ പദ്ധതിയില്‍പ്പെടുത്തി നീക്കം ചെയ്യാത്തതെന്തെന്ന് ജനങ്ങളോട് പറയുവാന്‍ പഞ്ചായത്ത് ഭരണ സമിതിക്ക് ബാധ്യതയുണ്ട്.സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ മണല്‍ സംഭരിക്കുവാന്‍ കഴിയില്ല എന്ന് ഭരണ സമിതി പറയുന്നത് അടിസ്ഥാനരഹിതമാണ്.കൂട്ടിക്കലിലും കൊക്കയാറ്റിലും ഇളംകാട്ടിലും മണല്‍ സംഭരിച്ചിരിക്കുന്നത് സ്വകാര്യ ഭൂമിയിലാണ്.മഴ കനത്താല്‍ ചെക്ക്ഡാമില്‍ നിന്നും മണല്‍ വാരുവാന്‍ സാധിക്കാതെ വരികയും എണ്ണൂറ് കുടുംബങ്ങളുടെ കുടിവെള്ളം നിലയ്ക്കുന്ന അവസ്ഥ വരികയും ചെയ്യും ഇങ്ങനെ സംഭവിച്ചാല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയാകും അതിന് ഉത്തരവാദികളെന്നും സമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി