രാജ്യത്ത് പെട്രോളിന് എട്ടും ഡീസലിന് ആറും രൂപയും കുറച്ചു. നാളെ രാവിലെ മുതൽ നിലവിൽ വരും .
ന്യൂഡൽഹി : രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ . എക്സൈസ് നികുതിയിൽ എട്ട് രൂപ മുതൽ കുറവ് വരുത്തിയതിനാലാണ് വില കറയുന്നത്. പെട്രോളിന് എട്ടും ഡീസലിന് ആറും രൂപയാണ് കുറച്ചത്. ഇതോടെ സംസ്ഥാന സർക്കാരിന്റെ നികുതി വിഹിതത്തിലും കുറവുണ്ടാകും. ഈ സാഹചര്യത്തിൽ പെട്രോളിന് കേരളത്തിൽ ഒൻപതും ഡീസലിന് ഏഴും രൂപ കുറയും. കേന്ദ്ര സർക്കാർ പത്രക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്. കേന്ദ്രം കുറച്ച എക്സൈസ് നികുതിയാണ് ഇത്. പ്രാബല്യത്തിൽ വരുമ്പോൾ പെട്രോൾ ലിറ്ററിന് 9.50രൂപയോളവും ഡീസൽ ലിറ്ററിന് 7 രൂപയോളവും കുറയും.
21/05/2022
പെട്രോൾ -ഡീസൽ വില കുറച്ചു.
പെട്രോളിന് 8 രൂപയും
ഡീസലിന് 6 രൂപയും കുറച്ചു.
വിലക്കുറവ് നാളെ രാവിലെ മുതൽ നിലവിൽ വരും.