പെരുവന്താനം ആനചാരിയിൽ മധ്യവയസ്കൻ ഒഴുക്കിൽ പെട്ടെന്ന് വ്യാജവാർത്ത സർക്കാർ സംവിധാനങ്ങളെ വട്ടംചുറ്റിച്ചു.

പെരുവന്താനം ആനചാരിയിൽ മധ്യവയസ്കൻ ഒഴുക്കിൽ പെട്ടെന്ന് വ്യാജവാർത്ത സർക്കാർ സംവിധാനങ്ങളെ വട്ടംചുറ്റിച്ചു.
വ്യാജവാർത്താ ഗ്രൂപ്പുകൾ മുണ്ടക്കയത്തെ പൊതു സമൂഹത്തിന് ഭീഷണിയാകുന്നു.
വ്യാഴാഴ്ച രാവിലെയാണ് പെരുവന്താനം ആന ചാരിയിൽ 49 വയസ്സുകാരൻ ഒഴുക്കിൽ പെട്ടതായി അഭ്യൂഹം എന്നുപറഞ്ഞുകൊണ്ട് ചില വാട്സാപ്പ് ഗ്രൂപ്പുകളിൽ വാർത്തകൾ വന്നത്.
ഇതിനെ തുടർന്ന് നൂറുകണക്കിന് കോളുകളാണ് പെരുവന്താനത്തെ ജനപ്രതിനിധികൾക്കും പോലീസുകാർക്കും പൊതുപ്രവർത്തകർക്കും വന്നത്.
എന്നാൽ വാർത്ത തീ പോലെ പടർന്നിട്ടും ഇങ്ങനൊരു സംഭവം നടന്നതായി ആർക്കും അറിവുണ്ടായിരുന്നില്ല.
പിന്നീട് വാർത്ത ഷെയർ ചെയ്ത ഗ്രൂപ്പിൽ തന്നെ വാർത്ത വ്യാജമാണെന്ന് പറഞ്ഞ് തലയൂരി കൊണ്ടുള്ള മെസ്സേജ് വന്നു
മാധ്യമ മേഖലയുമായി യാതൊരു ബന്ധമില്ലാത്തവർ പോലും പ്രമുഖ വാർത്ത ഗ്രൂപ്പുകളുടെ പേര് അനുകരിച്ച് ഗ്രൂപ്പ് ഉണ്ടാക്കി മാധ്യമപ്രവർത്തകർ ചമയുന്ന സംഭവങ്ങൾ മുണ്ടക്കയത്ത് കൂടിവരികയാണ്. മലയാളത്തിൽ എഴുതുവാൻ അറിയാത്തവർ പോലും ഇക്കൂട്ടത്തിലുണ്ട്. മറ്റുള്ളവരുടെ വാർത്തകൾ കോപ്പി ചെയ്തു ഗ്രൂപ്പിൽ ഇട്ടു കാലം കഴിക്കുകയാണ് ഇവർ. ഇതോടൊപ്പം വാഹനങ്ങളിൽ പ്രസ് സ്റ്റിക്കർ ഒട്ടിച്ചു പോലീസിനെ അടക്കം കബളിപ്പിക്കുന്ന സംഭവങ്ങളും കൂടിവരികയാണ്.
ഇത്തരം ചില ഗ്രൂപ്പുകൾ ക്കെതിരെ പോലീസ് രഹസ്യാന്വേഷണവിഭാഗം കോട്ടയം എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചതായും സൂചനയുണ്ട്.

വണ്ടൻപതാലിലെ ഉരുൾപൊട്ടൽ, അടിമാലിക്ക് സമീപം ഉള്ള ഡാമിൽ കാഞ്ഞിരപ്പള്ളി സ്വദേശികൾ മുങ്ങിമരിച്ചു.. തുടങ്ങി നിരവധി വ്യാജവാർത്തകൾ ഇതിനു മുമ്പും ഗ്രൂപ്പുകളിൽ വരികയും പിന്നീട് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page