വ്യാജ വാർത്തയുടെ ഉറവിടം അന്വേഷിക്കണം പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോമിന സജി ആവശ്യപ്പെട്ടു
പെരുവന്താനം:പെരുവന്താനം ആനചാരിയിൽ 49 വയസ്സുകാരൻ ഒഴുക്കിൽപെട്ടുവെന്ന വ്യാജ വാർത്തയുടെ ഉറവിടം അന്വേഷിക്കണമെന്ന് പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോമിന സജി ആവശ്യപ്പെട്ടു. വാർത്ത പ്രചരിച്ചതിനെ തുടർന്ന് പോലീസിന്റെയും ഇതര സർക്കാർ സംവിധാനങ്ങളുടെയും നിരവധി ഫോൺ കോളുകളാണ് ലഭിച്ചത്. ആനചാരി മേഖലയെ പ്രതിനിധീകരിക്കുന്ന ഗ്രാമപഞ്ചായത്ത് മെമ്പറിന് പോലും ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. നാട്ടുകാർ സംഘടിച്ച് മേഖലയിലെ വീടുകളിലെ അംഗങ്ങളുടെ എണ്ണം എടുക്കേണ്ട ഗതികേട് പോലും വന്നു.
ചെറുപ്പക്കാർ കൂട്ടംചേർന്ന് ജലാശയങ്ങളിലും തിരച്ചിൽ നടത്തിയിരുന്നു.
വ്യാജ വാർത്ത നാടിനെയാകെ പരിഭ്രാന്തിയിലാക്കിയെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പ്രസിഡണ്ട് ആവശ്യപ്പെടുന്നത്