എരുമേലി പ്ലാച്ചേരിയിൽ ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു
എരുമേലി :എരുമേലി പ്ലാച്ചേരിയിൽ ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു.റാന്നി മക്കപ്പുഴ സ്വദേശി പ്ലാമൂട്ടിൽ സജ്ഞു തോമസ് (22) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 11.30 ഓടെ എരുമേലി- പ്ലാച്ചേരി റൂട്ടിൽ പ്ലാച്ചേരിക്കും മുക്കടയ്ക്കും ഇടയിലായിരുന്നു അപകടം.സജ്ഞു ഓടിച്ചിരുന്ന കാർ 30 അടി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടംഅപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അമിത വേഗത്തിൽ വന്ന വാഹനം വഴിയോരത്തെ പോസ്റ്റിൽ ഇടിച്ച ശേഷമാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
ഓടിക്കുടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണിമല പോലീസും, റാന്നിയിൽ നിന്നും ഫയർഫോഴ്സും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിനുള്ളിൽ നിന്നും സഞ്ജുവിനെ പുറത്തെടുത്തത്