തെക്കേമല സെന്റ് മേരീസ് ഹൈസ്കൂൾ 1982 ബാച്ച് എസ് എസ് എൽ സി വിദ്യാർത്ഥികളുടെ റീ യൂണിയൻ നടത്തി.
മുണ്ടക്കയം :തെക്കേമല സെന്റ് മേരീസ് ഹൈസ്കൂൾ 1982 ബാച്ച് എസ് എസ് എൽ സി വിദ്യാർത്ഥികളുടെ റീ യൂണിയൻ നടത്തി.സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ മാടപ്പള്ളി ഉദ്ഘാടനം ചെയ്തു. കോട്ടയം, എറണാകുളം ജില്ലാ ഫുഡ് സേഫ്റ്റി കമ്മീഷണറും ’82 ബാച്ച് വിദ്യാർത്ഥിയുമായ അലക്സ് കെ ഐസക് അധ്യക്ഷത വഹിച്ചു. സുനിൽ കൊല്ലക്കൊമ്പിൽ, സജി കോട്ടയ്ക്കപ്പുറത്ത് , ജോസഫ് കാവ്യസാന്ദ്രം , അധ്യാപനരംഗത്തുള്ള ആന്റണി എം ടി, റീനമ്മ തോമസ്, മേഴ്സി വർക്കി, മുൻ പഞ്ചായത്ത് മെമ്പർ മോളിക്കുട്ടി ജോർജ് തുടങ്ങിയവർ സംസാരിച്ചു. വിപുലമായ സാമൂഹിക സേവനപ്രവർത്തനങ്ങൾക്ക് യോഗം രൂപരേഖ നൽകി.