മുണ്ടക്കയം ചോലത്തടത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു
മുണ്ടക്കയം: പൂഞ്ഞാർ ചോലത്തടത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം.
മലപ്പുറത്തു നിന്നും തേക്കടിയ്ക്ക് വന്നവരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റു തകർത്ത് താഴേയ്ക്ക് മറിയുകയായിരുന്നു. 11 കെ വി ലൈൻ അടക്കം തകർന്നു വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ്നി ഗമനം.
. പോലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ടു പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.