മലയോരമേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കണം. കോട്ടയം ജില്ലയിൽ നാല് ദിവസം യെല്ലോ അലേർട്ട്
ശക്തമായ മഴയ്ക്ക് സാധ്യത;
കോട്ടയം ജില്ലയിൽ
നാലുദിവസം മഞ്ഞ അലേർട്ട്
കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മേയ് 11, 12, 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. മലയോരമേഖലയിലും നദീതീരത്തും താമസിക്കുന്നവർ ജാഗ്രത പുലർത്തണം.