പാറത്തോട്ടിൽ ജലനടത്തം സംഘടിപ്പിച്ചു
പാറത്തോട്: ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ പുഴകളെയും, തോടുകളെയും, തണ്ണീര്‍ത്തടങ്ങളെയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ജലനടത്തം സംഘടിപ്പിച്ചു. 2021 ഒക്ടോബര്‍ 16 ലെ പ്രളയത്തിനുശേഷം ഗ്രാമപഞ്ചായത്തിലെ തോടുകൾ മാലിന്യങ്ങൾ അടിഞ്ഞുകൂടി തിട്ടകള്‍ രൂപപ്പെട്ട് നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. ഹരിതപഞ്ചായത്തായി മാറ്റുക എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനും, പുഴകള്‍ മാലിന്യമുക്തമാക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച ജലനടത്തം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിര്‍വ്വഹിച്ചു.