എൻ്റെ തൊഴിൽ എൻ്റെ അഭിമാനം” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി 

എൻ്റെ തൊഴിൽ എൻ്റെ അഭിമാനം” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തി

കാഞ്ഞിരപ്പള്ളി:സംസ്ഥാന സർക്കാരിൻ്റെ ”എൻ്റെ തൊഴിൽ എൻ്റെ അഭിമാനം” പദ്ധതിയുടെ പ്രചരണ പരിപാടിയുടെയും, വിവരശേഖരണത്തിൻ്റെയും ജില്ലാ തല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എട്ടാം വാർഡിൽ ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എംഎൽഎ നിർവ്വഹിച്ചു.പേട്ട വാർഡിലെ അഡ്വ.റഫീഖ് ഇസ്മായിലിൻ്റെ വീട്ടിൽ വിവരശേഖരണം നടത്തിയാണ് സർവ്വേക്ക് തുടക്കമായത്.തുടർന്ന് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.. ആർ. തങ്കപ്പൻ അദ്ധ്യക്ഷനായി.പഞ്ചായത്തംഗങ്ങളായ സുമി ഇസ്മായിൽ, മഞ്ജു മാത്യു, മുൻ പഞ്ചായത്തംഗങ്ങളായ എം.എ.റിബിൻ ഷാ, സജിൻ വി, കുടുംബശ്രീ മിഷൻ ജില്ലാ പോഗ്രാം മാനേജർ (ഡിഡിയുജികെവൈ) ബിനീഷ്, സിഡിഎസ് ചെയർപേഴ്സൺ ദീപ്തി ഷാജി, ജ്യോതിഷ് രാജേന്ദ്രൻ,രാഹുൽ രാജു എന്നിവർ പ്രസംഗിച്ചു.കേരള ഡവലപ്മെൻ്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിന് (കെ-ഡിസ്ക്) കീഴിൽ സംസ്ഥാന സർക്കാർ ആരംഭിച്ച കേരള നോളജ് ഇക്കണോമി മിഷൻ്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ നടക്കുന്ന ക്യാമ്പയിനിൽ പതിനെട്ട് മുതൽ 59 വരെ പ്രായമുള്ള ജോലി നേടാൻ താൽപ്പര്യമുള്ളവരുടെ വിവരശേഖരണമാണ് നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page