തീക്കോയിയിൽ വൻ കഞ്ചാവ് വേട്ട. ആറര കിലോ കഞ്ചാവ് പിടികൂടി

ഈരാറ്റുപേട്ട: നായ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. തീക്കോയി മുപ്പതേക്കറിലെ വീട്ടില്‍ ഈരാറ്റുപേട്ട പോലീസ് നടത്തിയ റെയ്ഡില്‍ ആറരക്കിലോയോളം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടി.

തീക്കോയി മംഗളഗിരി മുപ്പതേക്കറിലാണ് ആളൊഴിഞ്ഞ മേഖലയിലെ ഒറ്റപ്പെട്ട വീട്ടില്‍ നടത്തിയിരുന്ന കഞ്ചാവ് കേന്ദ്രം കണ്ടെത്തിയത്. ഈരാറ്റുപേട്ട സ്വദേശിയുടെ പക്കല്‍ നിന്നും വാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു സംഭരണവും വില്‍പനയും. നടത്തിപ്പുകാരനായ കടുവാമുഴി തൈമഠത്തില്‍ സാത്താന്‍ ഷാനു എന്നു വിളിക്കുന്ന ഷാനവാസ്, നിഷാദ് എന്നിവര്‍ റെയ്ഡിനെത്തിയ സംഘത്തെ കണ്ട് ഇരുചക്ര വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. ഇയാളുടെ സഹായി സഞ്ചുവിനെ പൊലീസ് പിടികൂടി.
പ്രധാന റോഡില്‍ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലായി റബര്‍ തോട്ടത്തിന് നടുവിലെ ചെറിയ വീട്ടിലായിരുന്നു കാലങ്ങളായി കഞ്ചാവ് വില്‍ പന നടത്തിയിരുന്നത് . നായ വളര്‍ത്തലും വില്‍പനയും എന്നാണ് പറഞ്ഞിരുന്നതെങ്കിലും രാത്രികാലങ്ങളിലടക്കം വാഹനങ്ങള്‍ വന്നു പോകുന്നത് പ്രദേശവാസികള്‍ ശ്രദ്ധിച്ചിരുന്നു
ഈരാറ്റുപേട്ട പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ , ഈരാറ്റുപേട്ട എസ് ഐ വി.വി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. അല്‍സേഷ്യന്‍, ലാബ് അടക്കം ആറോളം മുന്തിയ ഇനം നായ്ക്കളും വീട്ടിലുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page