കോട്ടയം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇന്ന് രാത്രി കനത്ത മഴയ്ക്ക് സാധ്യത. മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ മഴമുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചത്. തീവ്ര ന്യൂനമർദ്ദം നാളെ വൈകീട്ടോടെ മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റായി മാറാനാണ് സാദ്ധ്യത.

ഇന്ന് രാത്രി മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് രാത്രി മഴയ്‌ക്ക് സാധ്യത. ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page