കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് സമ്മേളനം നടത്തി
കാഞ്ഞിരപ്പള്ളി:കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് സമ്മേളനം എഴുത്തുകാരനും, അദ്ധ്യാപകനുമായ വി.ആർ.സനാതനൻ നായർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് എൻ.സോമനാഥൻ അദ്ധ്യക്ഷനായി.ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ആൻസമ്മ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ശശി ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. യൂണിറ്റ് സെക്രട്ടറി കെ.എ. നസീർ ഖാൻ പ്രവർത്തന റിപ്പോർട്ടും മേഖലാ പ്രസിഡണ്ട് സനോജ് കെ എസ് സംഘടന രേഖയും അവതരിപ്പിച്ചു. മേഖല സെക്രട്ടറി എം.എ.റിബിൻ ഷാ, ഏ.ജി.പി.ദാസ്, അജയൻ തട്ടാരത്ത്, അപർണ, അക്ഷയ തങ്കപ്പൻ, അനജ കെ.എസ്. എന്നിവർ പ്രസംഗിച്ചു.കെ.എം.മാത്യു (പ്രസിഡണ്ട്) ബിന്ദു തങ്കപ്പൻ (വൈസ് പ്രസിഡണ്ട്) അനുരാധ ടി (സെക്രട്ടറി) ഹനീഷ റിയാസ് (ജോ. സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു