കർഷക സംഘം എരുമേലി ഫോറസ്റ്റ് ഓഫീസിലേക്കു മാർച്ചു o ധർണ്ണയും സംഘടിപ്പിച്ചു
എരുമേലി: മലയോര കർഷകരെ വന്യജീവികളിൽ നിന്നു oരക്ഷിക്കുവാൻ കേന്ദ്ര സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണെമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം കോട്ടയം ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ എരുമേലി ഫോറസ്റ്റ് ഓഫീസിലേക്കു മാർച്ചു o ധർണ്ണയും സംഘടിപ്പിച്ചു. എരുമേലി പ്രൈവറ്റ് ബമ്പ് സ്റ്റാൻഡ് ജംഗ്‌ഷനിൽ നിന്നും മാർച്ച് ആരംഭിച്ചു.
വനപാലക ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ സംഘടനയുടെ സംസ്ഥാന സമിതിയംഗം പ്രഫ: എം ടി ജോസഫ് ഉൽഘാടനം ചെയ്തു. പ്രഫ: ആർ നരേന്ദ്രനാഥ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ , സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീ o അഹമ്മദ്, എം കെ സാനു, ഗീതാ ഉണ്ണികൃഷ്ണൻ ,പി എൻബിനു, കെ ജയകുമാർ , കാത്തിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ് , പഞ്ചായത്ത് പ്രസിഡണ്ടുമാരായ തങ്കമ്മ ജോർജുകുട്ടി (എരുമേലി ) അഡ്വ.ശ്രീകുമാർ ( ചിറക്കടവ്), എസ് ഷാജി (എലിക്കുളം ), ടി എസ് കൃഷ്ണകുമാർ . സജിൻ വിവട്ടപ്പള്ളി, സുനിൽകുമാർ ,എന്നിവർ സംസാരിച്ചു
കാട്ടുമൃഗങ്ങങ്ങളുട അക്രമ ത്തിന് ഇരയാകുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽ കണമെന്ന് ധർണയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.