ഒമ്പതിൽനിന്ന് പത്താം ക്ലാസിലേക്ക് ജയിക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഈ വർഷം സേ പരീക്ഷ നടത്തും

ഇനി 9-ാം ക്ലാസ്സിലും സേ പരീക്ഷ

തിരുവനന്തപുരം : ഒമ്പതിൽനിന്ന് പത്താം ക്ലാസിലേക്ക് ജയിക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഈ വർഷം സേ പരീക്ഷ നടത്തും. മേയ് പത്തിന് മുമ്പ് ഓരോ സ്‌കൂൾതലത്തിലും പരീക്ഷനടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. പല കാരണങ്ങളാൽ വാർഷികപരീക്ഷ എഴുതാനാകാത്ത വിദ്യാർത്ഥികൾക്കും പരീക്ഷക്കുള്ള അവസരം ലഭിക്കും.

മുൻവർഷങ്ങളിൽ വാർഷികപരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒന്നും രണ്ടും ടേം പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ക്ലാസ് കയറ്റം നൽകുകയായിരുന്നു ചെയ്തത്. കോവിഡ് കാരണം ടേം പരീക്ഷകൾ നടത്താനാകാത്തതിനാലാണ് ഇക്കൊല്ലം സേ പരീക്ഷയാക്കി മാറ്റിയത്.
ഒന്നാം ക്ലാസ് മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പ്രമോഷൻ അടക്കമുള്ള കാര്യങ്ങൾ മേയ് നാലിനകം പൂർത്തിയാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എട്ടുവരെ ക്ലാസുകളിലെ എല്ലാവർക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അടുത്ത ക്ലാസിലേക്ക് പ്രവേശനം നൽകും

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page