കോരുത്തോട് റോഡ് നിർമ്മാണം:പഴയ പനക്കച്ചിറ വെയിറ്റിംഗ് ഷെഡ് ഉപയോഗ ശൂന്യമായി
മുണ്ടക്കയം:കോരുത്തോട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട ഓടനിർമ്മാണം പഴയപനക്കച്ചിറ നിവാസികൾ ദുരിതത്തിൽ റോഡ് മണ്ണിട്ട് ഉയർത്തി ഓടനിർമ്മാണം നടത്തിയ പഴയപനക്കച്ചിറയിലെ വെയിറ്റിംഗ് ഷെഡിലേയ്ക്ക് കയറിയും ഇറങ്ങാനും സാധിക്കാത്ത അവസ്ഥയാണ് നിലവിൽ വനപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വെയിറ്റിംഗ് ഷെഡ് മഴയത്ത് ബൈക്ക് യാത്രക്കാർക്കും അഭയകേന്ദ്രമാണ്. ആനക്കുളം അമ്പലത്തിൽ എത്തുന്ന ഭക്തജനങ്ങളും നാട്ടുകാരും ഉപയോഗിച്ച് വന്നിരുന്ന വെയിറ്റിംഗ് ഷെഡാണ് നിലവിൽ ഉപയോഗിക്കാൻ ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്നത് ,ഇതു കൂടാതെ ജനവാസകേന്ദ്രത്തിലേയ്ക്ക് ഇറങ്ങുന്ന വഴിയിൽ സ്ഥാപിച്ചിടുള്ള സ്ലാബുകൾ നല്ല രീതിയിൽ സ്ഥാപിക്കാത്തതും ചെളി നിറഞ്ഞ മണ്ണ് ഇട്ടതോടും കൂടെ ഇതുവഴിയുള്ള കാൽനടപോലും ദുഷ്ക്കരമാണ് , നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴി കോൺക്രീറ്റ് ചെയ്തും വെയിറ്റിംഗ് ഷെഡിലേയ്ക്ക് സുഗമമായി ഇറങ്ങാനും കയറാവുന്ന രീതിയിൽ ആക്കി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം