വിഷുവിന് രുചികരമായ നാടൻ മാമ്പഴപുളിശ്ശേരി വീട്ടിൽ തയ്യാറാക്കാം

വിഷുവിന് നാടൻ മാമ്പഴപുളിശ്ശേരി വീട്ടിൽ തയ്യാറാക്കാം

 

പുളിശ്ശേരി

ചേരുവകൾ

പഴുത്ത മാങ്ങ – 5 എണ്ണം
മോര് – അരലിറ്റർ
തേങ്ങ ചിരകിയത് – ഒരു മുറി
മുളക് പൊടി – 1 ടീസ്പൂൺ
മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
ജീരകം – 1/2 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
കറിവേപ്പില – നാല്തണ്ട്
ഉലുവ – 1/2 ടീസ്പൂണ്
വറ്റൽ മുളക് 4 എണ്ണം
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അഞ്ച് പഴുത്ത നാടൻ മാങ്ങ മുറിച്ച ശേഷം കൽചട്ടിയിൽ വെള്ളമൊഴിച്ച് അടുപ്പിൽ വയ്ക്കുക . മൂന്ന് കറിവേപ്പിൻ തണ്ടുകൾ തണ്ടോടു കൂടിയും , 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും , 1 ടീസ്പൂൺ മുളക്പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ച് വെച്ച് അത് വേവിക്കുക. വെന്ത് കഴിഞ്ഞാൽ അതിലേയ്ക്ക് അരലിറ്റർ മോര് ഒഴിക്കുക. മോര് പിരിയാതെ ശ്രദ്ധിക്കണം. മോര് പതഞ്ഞ് വരുമ്പോൾ തേങ്ങയും , ജീരകവും ചേർത്തരച്ച അരപ്പ് അതിലേയ്ക്ക് ചേർക്കുക. തവി കൊണ്ട് ഇളക്കി കൊണ്ടിരിക്കുന്നത് മോര് പിരിഞ്ഞ് പോകാൻ കാരണമാകുമെന്നാണ് പറയുന്നത് . അതിനാൽ പുളിശ്ശേരി പതഞ്ഞ് വരുമ്പോൾ ഇളക്കിയാൽ മതി. ഇനി കടുക് താളിക്കുകയും കൂടി ചെയ്താൽ നമ്മുടെ പുളിശ്ശേരി റെഡി.ഒരു നുള്ള് ഉലുവ, കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് കടുക് താളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page