പഴയിടത്ത് അജ്ഞാതവാഹമിടിച്ച് യുവാവ് മരിച്ച സംഭവം.വാഹനം തിരിച്ചറിയുവാന്‍ സഹായം തേടി പോലീസ്
പഴയിടത്ത് അജ്ഞാതവാഹമിടിച്ച് യുവാവ് മരിച്ച സംഭവം.വാഹനം തിരിച്ചറിയുവാന്‍ സഹായം തേടി പോലീസ്
കാഞ്ഞിരപ്പള്ളി: പഴയിടത്ത് അജ്ഞാതവാഹമിടിച്ച് യുവാവ് മരിച്ച സംഭവം.വാഹനം തിരിച്ചറിയുവാന്‍ സഹായം തേടി പോലീസ് അറിയിപ്പ്
പോലീസ് അറിയിപ്പ് :
കഴിഞ്ഞ ഫെബ്രുവരി 17-ാം തീയ്യതി വൈകുന്നേരം 7 മണിക്ക് 7.15 നും ഇടയിലുള്ള സമയം മൂവാറ്റുപുഴ -പുനലൂര്‍ ഹൈവേയില്‍ പഴയിടം മണ്ണനാനി ഭാഗത്തുവച്ച് ഈ ഫോട്ടോയില്‍ കാണുന്ന അജേഷ് (39 വയസ്) പുത്തേട്ട് വീട് മണ്ണനാനി എന്നയാളെ ഏതോ അഞ്ജാത വാഹനം ഇടിച്ച് ഗുരുതരമായ പരുക്ക് പറ്റിയിട്ടുള്ളതും പിന്നീട് ടിയാന്‍ പരുക്കിന്റെ കാഠിന്യത്താല്‍ മരണപ്പെട്ടുപോയിട്ടുള്ളതാണ്.
ഇടിച്ച വാഹനം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലാത്തതാണ്. ആള്‍ട്ടോ 800 ഇനത്തില്‍ പെടുന്ന കാറിനോട് സാമ്യമുള്ള ഏതോ ചെറിയ കാര്‍ ആണ് അപകടം ഉണ്ടാക്കിയതെന്ന് സംശയിക്കുന്നു ഈ വാഹനത്തിന് മുന്‍ഭാഗത്ത് കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ സമീപ കാലത്ത് ഇത്തരത്തിലുള്ള ഏതെങ്കിലും വാഹനം നന്നാക്കുന്നതിനായി വര്‍ക്ക്‌ഷോപ്പുകളില്‍ എത്തിയിട്ടുണ്ടെങ്കില്‍ ആ വിവരം അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.
വിവരം അറിയിക്കേണ്ട നമ്പര്‍ :
പോലീസ് ഇന്‍സ്‌പെക്ടര്‍ മണിമല 9497947156
പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മണിമല : 9497980333
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മണിമല : 9497910720