എരുമേലിയിൽ ദേവസ്വം ഓഫീസ് – ഇടത്താവള സമുച്ചയത്തിന് തറക്കല്ലീട്ടിൽ 18 ന്
എരുമേലിയിൽ ദേവസ്വം ഓഫീസ് – ഇടത്താവള സമുച്ചയത്തിന് തറക്കല്ലീട്ടിൽ 18 ന്
കാഞ്ഞിരപ്പള്ളി – കിഫ്ബി പദ്ധതിയിൽപ്പെടുത്തി സഠ സ്ഥാന സർക്കാർ 15 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന എരുമേലി ദേവസ്വം ഓഫീസ് – ഇടത്താവള സമുച്ചയത്തിന് ഏപ്രിൽ 18 ന് രാവിലെ പത്തിന് ദേവസ്വം മന്ത്രി കെ രാധാകൃഷണൻ തറക്കല്ലിടുമെന്ന് അഡ്വ.സെബാസ് റ്റൻകുളത്തുങ്കൽ എം എൽ എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എരുമേലി ദേവസ്വം ഹാളിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ അനന്തഗോപൻമുഖ്യ പ്രഭാഷണം നടത്തും.
എരുമേലി വലിയമ്പലത്തോട് ചേർന്നു് നിലവിലുള്ള കെട്ടിടം പൊളിച്ചുനീക്കിയ ശേഷമാണ് ഇവിടെ പുതിയ മന്ദിരം നിർമ്മിക്കുന്നതു് 4251 സ്ക്വയർ ഫീറ്റിലാണ് ഒന്നാം നില നിർമ്മിക്കുക. ജീവനക്കാർക്കുള്ള മെസ്, അടുക്കള,ശൗചാലയങ്ങളും കുളിമുറികളും , 16 വാഹനങ്ങൾക്ക് പാർക്ക് ചെയ്യുവാനുള്ള സൗകര്യവുമൊരുക്കും. ഗ്രൗണ്ട് ഫ്ലോറിൽ 448 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ ഉതകുന്ന ഡൈനിംഗ് ഹാളും അടുക്കള, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളുമുണ്ടാകും.ഒന്നാം നിലയിൽ 150 പേർക്ക് ഉപയോഗിക്കുന്ന ഡോർമിറ്ററി ,ലോക്കർ റൂം, അടുക്കള, ശൗചാലയം എന്നിവയോടു കൂടിയ അന്നദാനം കെട്ടിടം നിർമ്മിക്കും.
843.70 സ്ക്വയർ മീറ്ററിൽ നിർമ്മിക്കുന്ന ഗസ്റ്റ് ഹൗസ് സമുച്ചയത്തിൻ്റെ ഗ്രൗണ്ട് ഫ്ലോറിൽ ബാത്ത് റൂം – ശൗചാലയം എന്നീ സംവിധാനങ്ങളോടെ എട്ടു മൂറികളുണ്ടാകും.ഒന്നാം നിലയിൽ എട്ടു മുറികളും മീറ്റിംഗ് ഹാളും ഓഫീസ് മുറികളും ഉണ്ടാകും. അടുത്ത ശബരിമല സീസണുമുമ്പ് ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് എം എൽ എ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി, വൈസ് പ്രസിഡണ്ട് അനുശ്രീ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാർ ,പഞ്ചായത്ത് അംഗങ്ങളായ വി ഐ അജി, പ്രകാശ് പള്ളി കൂടം, പൊതുപ്രവർത്തകനായ അനിയൻ എരുമേലി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.