പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 10 വർഷം തടവും പിഴയും
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 10 വർഷം തടവും പിഴയും ശിക്ഷ. മണിമല വെള്ളിച്ചിറ വയൽഭാഗം കൈതപ്പാറക്കുഴിയിൽ പ്രിൻസിനെയാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ പ്രതി 25,000 രൂപ പിഴയും ഒടുക്കണമെന്ന് വിധിയിൽ പറയുന്നു
2017ലാണ് കേസ് രജിസ്റ്റർ ചെയ്‌തത്. പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയാകുകയും ഒരു കുഞ്ഞിനു ജൻമം നൽകുകയും ചെയ്‌തിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തു വന്നത്. കുട്ടിക്ക് 16 വയസുള്ളപ്പോൾ 2016 മുതൽ ഇയാൾ പീഡിപ്പിച്ചിരുന്നതായി പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് അന്നത്തെ നെടുങ്കണ്ടം സി.ഐ റെജി. എം. കുന്നിപ്പറമ്പിലിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിഴ അടച്ചില്ലെങ്കിൽ പ്രതി രണ്ട് മാസം അധിക തടവ് അനുഭവിക്കാനും വിധിയിൽ പറയുന്നുണ്ട്