പ്രളയ ശേഷം നദികളിൽ അടിഞ്ഞു കൂടിയ ചെളിയും മണലും നീക്കം ചെയ്യൽ. പദ്ധതികളില്ലാതെ മുണ്ടക്കയം ഗ്രാമപഞ്ചായത്ത്

മുണ്ടക്കയം:പ്രളയ ശേഷം നദികളിൽ അടിഞ്ഞു കൂടിയ ചെളിയും മണലും നീക്കം ചെയ്യാനുള്ള നടപടികളുമായി സമീപ പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നോട്ടു പോകുമ്പോൾ മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ നദിയുടെ പുനർജീവനത്തിന് പദ്ധതികളില്ലാത്തതിൽ പ്രതിക്ഷേധം ശക്തമാകുന്നു.ജലസേചന വകുപ്പ് ഫണ്ട്‌ ഉപയോഗിച്ച്
കൂട്ടിക്കൽ കൊക്കയാർ ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി നടപ്പിലാക്കുന്ന പുല്ലകയാർ പുനർജനി പദ്ധതി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

കാഞ്ഞിരപ്പള്ളിയിൽ ഏപ്രിൽ 18 ന് ചിറ്റാർ പുഴയുടെ വീണ്ടെടുപ്പ് നടത്തും.
ഏറെ പ്രളയം ബാധിച്ച പഞ്ചായത്താണ് മുണ്ടക്കയം നദികളിൽ അടിഞ്ഞു കൂടിയ മണ്ണും മണലും മൂലം നിരവധി കുടിവെള്ളപദ്ധതികളും ഇവിടെ നിലനിൽപ്പിനായി പോരാടുന്ന സാഹചര്യമാണ് നിലവിലുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page