സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.സി ജോസഫൈൻ (73) അന്തരിച്ചു
സി.പി.എം നേതാവ് എം.സി ജോസഫൈൻ അന്തരിച്ചു.
കണ്ണൂർ :സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.സി ജോസഫൈൻ (73) അന്തരിച്ചു.
ഇന്നലെ കണ്ണൂരിലെ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ഹൃദയാഘാതത്തെ സമ്മേളന വേദിയിൽ കുഴഞ്ഞു വീണിരുന്നു.
തുടർന്ന് കണ്ണൂരിലെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇവിടെ ചികിത്സയിലിരിക്കെയുമാണ് അന്ത്യം.
വനിതാ കമ്മീഷൻ മുൻ അധ്യക്ഷയാണ്.
ജി.സി.ഡി.എ അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.