മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ അവധിക്കാല ഹാൻഡ് ബോൾ പരിശീലനം
മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ അവധിക്കാല ഹാൻഡ്ബോൾ പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 18 തിങ്കളാഴ്ച മുതലാണ് പരിശീലനം
അഞ്ചാംക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള ആൺകുട്ടികൾക്ക് വേണ്ടി നടത്തുന്ന പരിശീലനത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 18 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ നിർവഹിക്കും