ഹൈക്കോടതി വിധി :ഇനി മോഡറേഷനില്ല; ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തും
ഇനി മോഡറേഷനില്ല; ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്തും
കൊച്ചി:കേരള സിലബസ്സില്‍ മോഡറേഷന്‍ അവസാനിപ്പിക്കാനും ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്താനും കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവായി.
കേരള സിലബസ്സില്‍ 10, 12 ക്ലാസ്സ് പൊതു പരീക്ഷയിലാണ് മോഡറേഷന്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നത്. കൂടാതെ ഗ്രേസ് മാര്‍ക്ക് തിയറി മാര്‍ക്കിനോടൊപ്പം ചേര്‍ക്കുന്ന രീതി മാറ്റി, പ്രത്യേകമായി രേഖപ്പെടുത്താനും ഉത്തരവായി. 90 ശതമാനത്തിലധികം മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുകയുമില്ല.
കേരള സിബിഎസ്‌സി സ്‌കൂള്‍ മാനേജ്‌മെന്റും ഏതാനും വിദ്യാര്‍ത്ഥികളുമാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.