പോക്സോ കേസിൽ അത്യപൂര്‍വ വിധിയില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 11 വർഷവും, അഞ്ച് ലക്ഷം രൂപയും ശിക്ഷ വിധിച്ചു.

പോക്സോ കേസിൽ അത്യപൂര്‍വ വിധിയില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 11 വർഷവും, അഞ്ച് ലക്ഷം രൂപയും ശിക്ഷ വിധിച്ചു.

എരുമേലി :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ എരുമേലി ചെറുവേലി വില്ലേജിൽ വത്തലപറമ്പിൽ സോമന്‍ (53) ആണ് എരുമേലി പോലീസ് സ്റ്റേഷന്‍ ക്രൈം.1440/16 U/S 376(2)(j)and 376 (2)(n)of the penal code, sections 5(j)(ii)r/w.6 and 5 (l) r/w.6 of the POSCO ACT 2012 and sec. 75 of juvenile justice (care & protection) of children Act 2015 പ്രകാരം ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽകോടതി ഇരട്ട ജീവപര്യന്തവും,11 വർഷവും, അഞ്ച് ലക്ഷം രൂപയും ശിക്ഷ വിധിച്ചത്.

2016-ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.മുണ്ടക്കയത്ത് പഠിച്ചിരുന്ന അതിജീവിതയെ അടുത്ത ബന്ധു കൂടിയായ സോമൻ സംരക്ഷിച്ചു കൊള്ളാം എന്നുപറഞ്ഞ് തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിതൃസ്ഥാനീയനായ ബന്ധു അതിജീവിതയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുഗർഭിണിയായ അതിജീവിത പിന്നീട് ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.പ്രതിയുടെ കുടുംബാംഗങ്ങൾ ഗർഭച്ഛിദ്രത്തിന് ശ്രമിച്ചുവെങ്കിലും ഡോക്ടർ അതിന് തയ്യാറായില്ല ഈ കേസിൽ പുനരന്വേഷണം നടത്തിയ എരുമേലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ DNA അടക്കം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും അവ പ്രതിക്കെതിരെ ഹാജരാക്കുകയും ചെയ്തു.

31 സാക്ഷികളും, 25 പ്രമാണങ്ങളും പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഹാജരാക്കി. ഈ കേസിൽ അന്വേഷണം നടത്തിയത് അന്നത്തെ എരുമേലി എസ്.എച്ച്.ഓ ആയിരുന്ന മനോജ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു. പ്രോസിക്യുഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യുട്ടര്‍ ADV.പി.എസ്സ്. മനോജ്‌ ഹാജരായി. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽകോടതി ജഡ്ജി ജയകൃഷ്ണന്‍ .ജി .പി യാണ് വിധി പ്രസ്താവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page