മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി.ലിറ്ററിന് 22രൂപ കൂടും
തിരുവനന്തപുരം: പെട്രോൾ, ഡീസൽ,
പാചകവാതക വിലവർധനവിന് പിന്നാലെ
മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി കേന്ദ്ര
സർക്കാർ. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 22 രൂപയാണ്
കൂട്ടിയത്. സംസ്ഥാനത്ത് 59 രൂപയ്ക്കാണ് ഒരു
ലിറ്റർ മണ്ണെണ്ണ നൽകുന്നത്. ഇത് 81 രൂപയായി
ഉയരും. ഈ വർഷത്തെ ആദ്യ ക്വാർട്ടറിലെ
(ഏപ്രിൽ, മെയ്, ജൂൺ)
പൊതുവിതരണത്തിനുള്ള മണ്ണെണ്ണ വിലയാണ്
കുത്തനെ കൂട്ടിയത്.
വില വർധനയ്ക്ക് പിന്നാലെ കേരളത്തിനുള്ള
മണ്ണെണ്ണ വിഹിതവും വെട്ടിക്കുറച്ചു. 40
ശതമാനം വിഹിതമാണ് വെട്ടിക്കുറച്ചത്.
നിലവിൽ 2021-2022ൽ 6480 കിലോ
ലിറ്ററായിരുന്നു സംസ്ഥാനത്തിനുള്ള മണ്ണണ്ണ
വിഹിതം. ഇത് ഈ ക്വാർട്ടറിൽ 3888
കിലോലിറ്ററായി കുറച്ചു. മണ്ണെണ്ണയ്ക്ക്
കഴിഞ്ഞ ഫെബ്രുവരി രണ്ട് മുതൽ അഞ്ച്
ശതമാനം അടിസ്ഥാന കംസ് ഡ്യൂട്ടി
ഏർപ്പെടുത്തിയിരുന്നു. ഇതാണ് ഈ ക്വാർട്ടറിലെ
വലിയ വില വർധനവിന് കാരണം. കഴിഞ്ഞ
ഫെബ്രുവരിയിൽ മണ്ണെണ്ണ വില ലിറ്ററിന് എട്ട്
രൂപ കൂട്ടിയിരുന്നു.