പുല്ലകയാര്‍ പുനര്‍ജനി പദ്ധതിക്ക് നാളെ (ഏപ്രില്‍ മൂന്നാം തീയതി)തുടക്കമാവും
കൂട്ടിക്കല്‍-കൊക്കയാര്‍ ഗ്രാമ പഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ സംയുക്തമായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പുല്ലകയാര്‍ പുനര്‍ജനി പദ്ധതിക്ക് നാളെ (ഏപ്രില്‍ മൂന്നാം തീയതി)തുടക്കമാവും രാവിലെ 9. എ എം ന് പൂഞ്ഞാര്‍ എം എല്‍ എ സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെയും യുടെയും,പീരുമേട് എം എല്‍ എ വാഴൂര്‍ സോമന്റെയും നേതൃത്വത്തില്‍ കൂട്ടിക്കല്‍ ചപ്പാത്ത് ഭാഗത്താണ് പദ്ധതിക്ക് തുടക്കം കുറിക്കും. കൂട്ടിക്കല്‍,കൊക്കയാര്‍ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍,ജനപ്രതിനിധികള്‍, ഇറിഗേഷന്‍,റവന്യൂ ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും
ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അനുവദിച്ച ഇരുപത്തിയഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് കൂട്ടിക്കല്‍ ചപ്പാത്ത് ഭാഗം മുതല്‍ ഇളംകാട് വരെയുള്ള ഭാഗങ്ങളില്‍ ചെളിയും എക്കലും മണലും നീക്കം ചെയ്യുന്നത്. കൂട്ടിക്കല്‍ കൊക്കയാര്‍ പഞ്ചായത്തുകള്‍ക്കാണ് മേല്‍നോട്ട ചുമതല.കൂട്ടിക്കല്‍ പൂച്ചക്കല്‍ പാലം,കൃഷിഭവന് പിന്‍വശം,ഇളംകാട് ഗുരുമന്ദിരത്തിന് സമീപം എന്നിവിടങ്ങളില്‍ ഒരേസമയമാണ് മണല്‍ നീക്കുന്ന പ്രവൃത്തി നടക്കുന്നത്.ഇവിടെ നിന്നും നീക്കുന്ന മണല്‍ ബോയ്‌സ് എസ്‌റ്റേറ്റില്‍ ശേഖരിക്കും ഇവ പിന്നീട് പരിശോധനകള്‍ക്ക് ശേഷം ലേലം ചെയ്തു നല്‍കും.ഇത്തരത്തില്‍ ലേലം ചെയ്യുന്ന തുകയുടെ എഴുപത് ശതമാനം കൂട്ടിക്കല്‍ കൊക്കയാര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് വീതിച്ചു നല്‍കും ബാക്കി മുപ്പത് ശതമാനം റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിനാണ്.ഇത്തരത്തില്‍ ലഭിക്കുന്ന തുക പഞ്ചായത്തുകള്‍ വീണ്ടും മണല്‍ നീക്കുവാന്‍ ഉപയോഗിക്കും