സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കുവാൻ തീരുമാനം
തിരുവനന്തപുരം:സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന നടപടിക്ക് എല്‍.ഡി.എഫ് അംഗീകാരം മിനിമം ചാര്‍ജ് 10 രൂപ വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിക്കില്ല എട്ടു രൂപയായിരുന്ന മിനിമം ചാര്‍ജാണ് 10 രൂപയാക്കി വര്‍ധിപ്പിക്കുന്നത്.ഇന്ധന വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം ചെയ്തിരുന്നു. ആവശ്യമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ് ഉടമകള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
എല്‍.ഡി.എഫ് അംഗീകാരം നല്‍കിയിതിനാല്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടനെ ഇറങ്ങിയേക്കും