പുല്ലുപാറയ്ക്ക് സമീപം ആംബുലൻസ് മറിഞ്ഞു മൂന്ന് പേർക്ക് പരിക്കേറ്റു
ഇടുക്കി: രോഗികളുമായി വന്ന ആംബുലൻസ്
ബ്രേക്ക് നഷ്ടമായി തലകീഴായി മറിഞ്ഞ് മൂന്ന
പേർക്ക് പരുക്ക്. കുട്ടിക്കാനം- മുണ്ടക്കയം
റൂട്ടിൽ പുല്ലുപാറയ്ക്ക് സമീപത്തായിരുന്നു
അപകടം. കോട്ടയം പുതുപ്പള്ളി സർവീസ്
സഹകരണ ബാങ്കിന്റെ ആംബുലൻസാണ്
മറിഞ്ഞത്. മധുരയിൽ നിന്നും രോഗികളുമായി
പുതുപ്പള്ളിയിലേക്ക് പോകവെയായിരുന്നു
അപകടം. പുല്ലുപാറയ്ക്ക് സമീപമെത്തിയപ്പോൾ വാഹനത്തിന്റെ
ബ്രേക്ക് നഷ്ടപ്പെടുകയും തുടർന്ന്
ഭിത്തിയിൽ ഇടിച്ചു നിർത്തുന്നതിനിടെ
അമ്പുലൻസ് റോഡിലേക്ക് തലകീഴായി
മറിയുകയായിരുന്നു.
ഈ സമയം എതിരെ സ്കൂട്ടറിൽ വന്ന
ഏലപ്പാറ സ്വദേശി അബ്ദുൾ കരീമിനും
ആംബുലൻസിൽ ഉണ്ടായിരുന്ന രോഗികൾ
ഉൾപ്പെടെ മൂന്ന് പേർക്കുമാണ് പരുക്കേറ്റത്.
ഇവരെ മുണ്ടക്കയത്ത് സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.