സമരത്തിൽ മാറ്റമില്ല. ഇന്ന് അർദ്ധരാത്രി മുതൽ സ്വകാര്യ ബസ് പണിമുടക്ക്

സ​മ​ര​ത്തി​ൽ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന് ബ​സു​ട​മ​ക​ൾ
കോട്ടയം :നി​ര​ക്ക് വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്കി​ൽ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്ന് ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. മാ​സ​ങ്ങ​ളാ​യി നി​ര​ക്ക് വ​ർ​ധ​ന ന​ട​പ്പി​ൽ വ​രു​ത്തു​മെ​ന്ന വാ​ഗ്ദാ​നം സ​ർ​ക്കാ​ർ ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല

ബ​സു​ക​ൾ എ​ല്ലാം ഓ​ട​ണ​മെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​തി​നു​ള്ള പ​ശ്ചാ​ത്ത​ലം ഒ​രു​ക്കി​ത്ത​രു​ന്നി​ല്ലെ​ന്നും ബ​സു​ട​മ​ക​ൾ ആ​രോ​പി​ച്ചു. ഇ​ന്ധ​ന വി​ല അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​ക്ക് വ​ർ​ധ​ന കൂ​ടാ​തെ പി​ടി​ച്ചു​നി​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ബ​സു​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം നി​ര​ക്ക് വ​ർ​ധ​ന സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഇ​ന്ന​ത്തെ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലും ഉ​ണ്ടാ​യി​ല്ല. രാ​മ​ച​ന്ദ്ര​ൻ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് ബ​സ് നി​ര​ക്ക് പു​തു​ക്കാ​ൻ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രു​ന്നു. ബ​സ് ചാ​ർ​ജ് വ​ർ​ധ​ന​വ് അ​നി​വാ​ര്യ​ത​യാ​ണ് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​നു​മ​തി​യാ​ണ് വൈ​കു​ന്ന​ത്.

സ്വ​കാ​ര്യ ബ​സ് സ​മ​രം നേ​രി​ടാ​ൻ കെ എസ് ആ​ർ​ടി​സി കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന പ്ര​ദേ​ശ​ത്തേ​ക്ക് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page