കല്ലാർക്കുട്ടി ഡാമിൽ കാണാതായ പാമ്പാടി സ്വദേശികളായ അച്ഛന്റെയും മകളുടെയും മൃതദേഹം കണ്ടെടുത്തു

കോട്ടയം_ പാമ്പാടി മീനടത്ത് നിന്നും കാണാതായ അച്ഛന്റെയും മകളുടെയും മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കല്ലാർക്കുട്ടി ഡാമിൽ നിന്ന്

കോട്ടയം: പാമ്പാടി മീനടത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ അച്ഛന്റെയും പതിനേഴുകാരിയായ മകളുടെയും മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പാമ്പാടി മീനടം ചെമ്പൻകുഴിയിൽ കുരുവിക്കൂട്ടിൽ വിനീഷ് (49), മകൾ പാർവതി (17) എന്നിവരെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ ഡാമിന്റെ പരിസരത്തുനിന്നും  ഇരുവരും സഞ്ചരിച്ച ബൈക്കും , അൽപ സമയം മുൻപ് മൃതദ്ദേഹവും കണ്ടെത്തുകയായിരുന്നു.

അച്ഛനെയും മകളെയും കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരും സഞ്ചരിച്ച ബൈക്ക്   കണ്ടെത്തിയത്. ഇവർക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് രണ്ടു പേരും സഞ്ചരിച്ച ബൈക്ക് ഡാമിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തിയത്.

വിനീഷും മകളും ഞായറാഴ്ചയാണ് കുഴിത്തുളിവിലുള്ള അമ്മയെ കാണുന്നതിനായി ബൈക്കിൽ വീട്ടിൽ നിന്നും യാത്ര തിരിച്ചത്. തുടർന്ന്, രണ്ടു പേരെയും വൈകിട്ടായിട്ടും കാണാതെ വന്നതോടെ ബന്ധുക്കൾ അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തിങ്കളാഴ്ച പുലർച്ചെയോടെ ഇരുവരും സഞ്ചരിച്ച ബൈക്ക് ഡാമിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരും സഞ്ചരിച്ചിരുന്ന ബൈക്കാണ് ഡാമിലുണ്ടായിരുന്നതെന്നു കണ്ടെത്തിയത്.

തുടർന്ന്, അടിമാലി പൊലീസ് വിവരം പാമ്പാടി പൊലീസിനു കൈമാറി. തുടർന്ന്, ബൈക്ക് കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ച് പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്നാണ് വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹം കണ്ടെത്തിയത്. ബൈക്ക് അപകടം ഉണ്ടായതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ അപകടമുണ്ടായത് എങ്ങനെയാണെന്ന് അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. സംഭവത്തിൽ ദുരൂഹത തുടരുകയാണ്. വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page