എസ് ഡി പി ഐ നേതൃത്വത്തിൽ നാരകം പുഴയിൽ കുടിവെള്ള വിതരണം നടത്തി
കൂട്ടിക്കൽ :എസ് ഡി പി ഐ ചപ്പാത്ത്,കൊക്കയർ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തി. രൂക്ഷമായ ജല ക്ഷാമം നേരിടുന്ന നാരകംമ്പുഴ ചപ്പാത്ത്, ചന്തകടവ് എന്നിവിടങ്ങളിലായാാണ് കുടിവെള്ളം വിതരണം നടത്തിയത്. കുടി വെള്ളത്തിനായി കിലോ മീറ്ററിലധികം ദൂരം തലച്ചുമടായിരുന്നു വെള്ളം വീടുകളിൽ എത്തിച്ചിരുന്നത് .ഉരുൾ പൊട്ടൽ മൂലം ജലസ്രോതസ്സുകൾ താറുമാറായതും ജനങ്ങളെ കൂടുതൽ ദുരിതത്തിൽ ആക്കുന്നു.കുടിവെള്ള വിതരണത്തിന് എസ് ഡി പി ഐ കൊക്കയാർ ബ്രാഞ്ച് പ്രസിഡന്റ് നവാസ് കല്ലുപുരക്കൽ സെക്രട്ടറി സജീർ ഷരീഫ്, ചപ്പാത്ത് ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഹസൻ കുഞ്ഞ് കാട്ടുപാറയിൽ ,നബീൽ ,സനൂബ്,നിജസ്, നൗഫൽ എന്നിവർ നേതൃത്വം നൽകി.