മുണ്ടക്കയം ബസ് സ്റ്റാന്റ്പ രിസരത്ത് പക്ഷികൾക്കായി തണ്ണീർകുടം സ്ഥാപിച്ചു
മുണ്ടക്കയം ബസ് സ്റ്റാൻഡ് പരിസരത്ത് പക്ഷികൾക്കായി തണ്ണീർകുടം സ്ഥാപിച്ചു
മുണ്ടക്കയം: ഈ ഭൂമി എല്ലാ ജന്തു ജാലകങ്ങൾക്കും അവകാശപ്പെട്ടതാണെന്ന സന്ദേശമുയർത്തി കൊടും ചൂടിൽ, പക്ഷികൾക്ക് വെള്ളം ഒരുക്കുന്ന തണ്ണീർകുടം സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി മുണ്ടക്കയം ബസ്സ് സ്റ്റാന്ഡിലെ ആൽമരതിലും പരിസരങ്ങളിലും യൂത്ത് പ്രൊമോഷൻ കൗൺസിലുമായി ചേർന്നു പഞ്ചായത്ത് നേതൃത്വത്തിൽ തണ്ണീർകുടം സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത്പ്ര സിഡന്റ് രേഖദാസ് ഉദ്ഘാടനം ചെയ്തു. ദിലീഷ് ദിവാകരൻ, സി വി അനിൽകുമാർ, ബോബി കെ മാത്യു, പ്രസന്ന ഷിബു, റയ്ച്ചാൽ, സുനിൽ സുരേന്ദ്രൻ, രാജീവ് തുടങ്ങിയവർ പങ്കെടുത്തു