ഉരുള്‍ പൊട്ടല്‍ സാഹചര്യം നേരിടുന്നതിന് ജില്ല സജ്ജമെന്ന് തെളിയിച്ചു:മോക്ഡ്രില്‍ വിജയകരം

ഉരുള്‍ പൊട്ടല്‍ സാഹചര്യം നേരിടുന്നതിന് ജില്ല സജ്ജമെന്ന് തെളിയിച്ചു:മോക്ഡ്രില്‍ വിജയകരം

എരുമേലി: ഉരുള്‍പൊട്ടല്‍ സാഹചര്യം നേരിടുന്നതിന് ജില്ലയിലെ സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമെന്ന് തെളിയിച്ച് മോക്ഡ്രില്‍. എരുമേലി തുമരംപാറയില്‍ ഗ്രാമപഞ്ചായത്തിന്റെയും പ്രദേശ വാസികളുടെയും സഹകരണത്തോടെ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി നടത്തിയ മോക്ക്ഡ്രില്‍ വിജയകരമായി.
എരുമേലി തുമരംപാറയ്ക്കു സമീപം മണ്ണിടിച്ചില്‍ ഉണ്ടാകുന്ന സാഹചര്യം പ്രതീകാത്മകമായി സൃഷ്ടിച്ചാണ് ദുരന്തനിവാരണ ശേഷി പരീക്ഷിച്ചത്. പോലീസ് – ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്, ആരോഗ്യം, പഞ്ചായത്ത് വകുപ്പുകള്‍, ജനപ്രതിനിധികള്‍, ആപ്തമിത്ര വോളണ്ടിയര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തക സംഘടനയായ ടീം നന്മകൂട്ടം എന്നിവ ചേര്‍ന്ന് പ്രദേശത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് തുമരംപാറ സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളിലെ റിലീഫ് ക്യാമ്പിലേക്ക് മാറ്റി. ആരോഗ്യ വകുപ്പ് ഇവര്‍ക്ക് ഓണ്‍ ദ സ്‌പോട്ട് കോവിഡ് ടെസ്റ്റ് നടത്തി 17 പേര്‍ക്കും കോവിഡില്ല എന്ന അറിയിപ്പ് നല്‍കുന്നു. സ്‌കൂളില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു. പ്രത്യേകം തയാറാക്കിയ കൗണ്ടറില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചവര്‍ക്കായി ഓണ്‍ ദ സ്‌പോട്ട് കോവിഡ് ടെസ്റ്റ് നടത്തുന്നു. ടെസ്റ്റ് നടത്തിയ 17 പേര്‍ക്കും കോവിഡില്ല എന്ന അറിയിപ്പ് നല്‍കുന്നു. മണ്ണിടിഞ്ഞ് വീണ് പരുക്കേറ്റവരെ സി. പി. ആര്‍. അടക്കമുള്ള പ്രഥമ ശുശ്രുഷ നല്‍കി ഏറ്റവും അടുത്തുള്ള മുക്കൂട്ടുതറ അസീസി ആശുപത്രിയിലെത്തിക്കുന്നു. സംഭവ സ്ഥലത്തു നിന്ന് നാലരക്കിലോ മീറ്റര്‍ ദൂരം വരുന്ന ആശുപത്രിയിലേക്ക് ഏഴു മിനിറ്റിനകം എത്തിക്കാനായി. പരുക്കേറ്റവരെ ആംബുലന്‍സകളിലും ജീപ്പിലുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കാഞ്ഞിരപ്പള്ളി ഡി. വൈ. എസ്. പി. എന്‍. ബാബുക്കുട്ടന്‍ ഓണ്‍ സൈറ്റ് ഇന്‍സിഡന്റ് കമാന്‍ഡറായി രക്ഷാ പ്രവര്‍ത്തന ദൗത്യത്തിന് നേതൃത്വം നല്‍കി. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി, വൈസ് പ്രസിഡന്റ് അനിശ്രീ സാബു, കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യന്‍, കാഞ്ഞിരപ്പള്ളി ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ. എസ്. ഓമനക്കുട്ടന്‍, ജനപ്രതിനിധികളായ ബിനോയി, ലിസി സജി, വി. ഐ. അജി, കെ. ആര്‍, അജേഷ്, ബിനോയി ഇലവുങ്കല്‍, നാസര്‍ പനച്ചി, ജെസ്‌ന നജീബ്, സുമി സണ്ണി, പഞ്ചായത്ത് സെക്രട്ടറി ശാരദാമ്മാള്‍ എരുമേലി തെക്ക് വില്ലേജ് ഓഫീസര്‍ വര്‍ഗീസ് ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കളക്ട്രേറ്റിലെ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ സജമാക്കിയ സംവിധാനത്തിലൂടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. പി. കെ ജയശ്രീ, ഇന്‍സിഡന്റ് കമാണ്ടറായ എ. ഡി. എം. ജിനു പുന്നൂസ് എന്നിവര്‍ മോക്ക്ഡ്രില്‍ നടപടികള്‍ വീക്ഷിച്ച് വിലയിരുത്തി

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page