മാടപ്പള്ളിയിൽ നടന്നത് പോലീസിന്റെ നരനായാട്ട്. പ്രതിഷേധം തുടരുന്നു നാളെ ഹർത്താൽ

ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ നാളെ യുഡിഎഫ് ഹർത്താൽ

ചങ്ങനാശ്ശേരി :
മാടപ്പള്ളിയിൽ കെ റെയിൽ പദ്ധതിക്ക് എതിരെയുള്ള നാട്ടുകാരുടെ പ്രതിക്ഷേധത്തിന് നേരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിക്ഷേധിച്ച് നാളെ ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ രാവിലെ 6 മണി മുതൽ 12 മണിക്കൂർ യുഡിഎഫും ഹർത്താൽ ആചരിക്കും.

ജില്ലാ കോൺഗ്രസ് പ്രസിഡൻറ് നാട്ടകം സുരേഷ്, യുഡിഎഫ് കൺവീനർ സജി മഞ്ഞക്കടമ്പൻ എന്നിവർ ആണീക്കാര്യം അറിയിച്ചത്.

യുഡിഎഫ് ഇപ്പോഴും തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ ഉപരോധം തുടരുകയാണ്

അറസ്റ്റ് ചെയ്ത നാട്ടുകാരെ മുഴുവൻ വിട്ടയയ്ക്കണമെന്നാണ് ആവശ്യം.

*സില്‍വര്‍ ലൈന്‍ ; സമരക്കാരെ ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പില്‍*

ചങ്ങനാശേരി മാടപ്പള്ളിയില്‍ നടക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരായ പ്രതിഷേധത്തിനിടെ പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

കുട്ടികളുടെ മുന്നില്‍വെച്ചുപോലും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ചുകൊണ്ടുപോകുന്നത് അം​ഗീകരിക്കാനാവില്ല. ഇത്രയും വലിയ വികസന പ്രോജക്റ്റ് നടപ്പാക്കുമ്പോള്‍ ജനങ്ങളെ അത് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയണം. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നതിന് പകരം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരായ പ്രതിഷേധത്തില്‍ സമരക്കാര്‍ മണ്ണെണ്ണയൊഴിച്ച്‌ ആത്മഹത്യാശ്രമം നടത്തിയിരുന്നു. പൊലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

പ്രവര്‍ത്തകര്‍ പൂര്‍ണമായും പിരിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ലെങ്കിലും നിലവിലെ സ്ഥിതി​ഗതികള്‍ ശാന്തമാണ്. 30 സമരക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വാഹനത്തിന്റെ ചില്ല് എറിഞ്ഞുപൊട്ടിച്ചിട്ടില്ലെന്നും അത് പൊലീസിന്റെ ആരോപണം മാത്രമാണെന്നുമാണ് സമരക്കാരുടെ വാദം. ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാല്‍ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.

രാവിലെ 9 മണി മുതല്‍ സംയുക്ത സമര സമിതിയും നാട്ടുകാരും ചേര്‍ന്ന് സില്‍വന്‍ ലൈന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു. ഉദ്യോ​ഗസ്ഥര്‍ എത്തിയപ്പോള്‍തന്നെ സമരക്കാര്‍ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പൊലീസും ഉ​ഗ്യോ​ഗസ്ഥരും രണ്ടാമതും സര്‍വേ കല്ലുകള്‍ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാര്‍ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവ​ഗണിച്ച്‌ സമരമസമിതി പ്രവര്‍ത്തകര്‍ ബഹളം വെച്ചതോടെയാണ് പൊലീസുമായി സംഘര്‍ഷമുണ്ടായത്.

സിൽവർ ലൈൻ പ്രതിഷേധത്തിനെതിരായ ചങ്ങനാശ്ശേരിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

കെ റെയിലിനെതിരെ സമരം ശക്തമാക്കുമെന്നും,മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പിന്റെ ലംഘനമാണുണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page