അൽഫാം കഴിക്കാൻ സ്കൂളിൽ കയറാതെ മുങ്ങിയ പെൺകുട്ടികളെ പൊലീസ് കൈയോടെ പൊക്കി

ഇടുക്കി: അൽഫാം കഴിക്കാൻ സ്കൂളിൽ
കയറാതെ മുങ്ങിയ പെൺകുട്ടികളെ
പൊലീസ് കൈയോടെ പൊക്കി. ഇടുക്കി
ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിൽ
നിന്നാണ് 15,13 വയസുള്ള കുട്ടികൾ
അൽഫാം കഴിക്കാൻ കട്ടപ്പനയ്ക്ക് വണ്ടി
കയറിയത്.
കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക്
വരുന്ന വഴിക്കാണ് ഇരുവരും കൂടി അൽഫാം
കഴിക്കാൻ പോയാലോ എന്ന് ആലോചിച്ചത്.
ഉടൻ തന്നെ കട്ടപ്പനക്കുള്ള ബസിൽ കയറി
പോകുകയും ചെയ്തു. കുട്ടികളെ സ്കൂളിൽ
കാണാതിരുന്നതിനെ തുടർന്ന്
അധ്യാപകരാണ് വിവരം ഇവരുടെ വീട്ടിൽ
അറിയിച്ചത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page