മീഡിയ വൺ ചാനൽ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു
മീഡിയ വൺ ചാനൽ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു
കോട്ടയം:മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തു. ചാനലിന് സംപ്രേഷണം ഉടൻ പുനസ്ഥാപിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
വിലക്കിന് സുപ്രീം കോടതി ഇടക്കാല സ്റ്റേയാണ് അനുവദിച്ചിരിക്കുന്നത്. അടുത്ത ഉത്തരവ് വരെ പ്രവർത്തനം തുടരാമെന്ന് കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാർ സമർപ്പിച്ച രണ്ട് രേഖകൾ പരിശോധിച്ചശേഷമാണ് കോടതി സ്റ്റേ അനുവദിച്ചത്. 20 മിനിറ്റോളം ചേംബറിൽ കോടതി കേന്ദ്രം നൽകിയ രേഖകൾ പരിശോധിച്ചു.
വിലക്കിന് ആധാരമായ ഇന്റലിജൻസ് റിപ്പോർട്ട് മീഡിയ വണ്ണിനും നൽകാൻ കോടതി നിർദേശിച്ചു. വിലക്കിന് കാരണമെന്തെന്ന് അറിയാൻ കക്ഷികൾക്ക് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫയലുകൾ പുറത്തു വിടണം. ഹർജിക്കാർക്ക് അതറിയാനുള്ള അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. ഇത് ഗുരുതരമായ സാഹചര്യമാണ്. ഇതംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.