പഞ്ചായത്ത് അധികൃതർ ബില്ല് അടച്ചില്ല. കൊക്കയാറ്റിൽ പ്രളയബാധിതർ താമസിക്കുന്ന പകൽവീടിന്റെ വൈദ്യുതി വിച്ഛേദിച്ചു
കൊക്കയാർ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങൾ താമസിക്കുന്ന കൊക്കയാർ പഞ്ചായത്തിന് സമീപമുള്ള പകൽ വീടിന്റെ വൈദ്യുതി കെഎസ്ഇബി അധികൃതർ വിച്ചേദിച്ചു. പഞ്ചായത്ത് അധികൃതർ വൈദ്യുതി ചാർജ് അടക്കാത്തത്തിനെ തുടർന്നാണ് നടപടിയെന്നാണ് അറിയുവാൻ കഴിയുന്നത്.
കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള പഞ്ചായത്തിന്റെ അധീനതയിലുള്ള പകൽ വീട്ടിൽ പ്രളയത്തിൽ വീട് ഉൾപ്പെടെ സകലതും നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങളാണ് താമസിക്കുന്നത് ഉച്ചയോടെ കെഎസ്ഇബി അധികൃതർ വിച്ഛേദിച്ചത്
അതേസമയം വൈദ്യുതി കട്ട് ചെയ്ത സംഭവത്തിൽ കൊക്കയാർ പഞ്ചായത്ത് ഭരണസമിതിയുടെ സമ്മർദം ഉണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് വാർഡ് കമ്മിറ്റി രംഗത്തെത്തി
രണ്ടാഴ്ച മുമ്പ് ഈ കുടുംബങ്ങളെ മാറ്റുവാൻ പഞ്ചായത്ത് അധികാരികളും വില്ലേജ് ഉദ്യോഗസ്ഥരും എത്തിയിരുന്നു
നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഇവിടെ ഇറക്കിവിടാൻ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് വൈദ്യുതി വിച്ചേദിച്ചതെന്നു ഇവർ ആരോപിക്കുന്നു.
പ്രളയബാധിതരോട് അധികാരികൾ നിഷേധാത്മക നിലപാട് തുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും യോഗം അറിയിച്ചു
ഷിബു യാത്രക്കുഴി യുടെ അധ്യക്ഷതയിൽ ഓലിക്കൽ സുരേഷ് ഉദ്ഘാടനം ചെയ്തു
അയ്യുബ്ഖാൻ കട്ട പ്ലാക്കൽ, ജി ജിമാമൂട്ടിൽ, രവി കൊച്ചുപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു