ന്യൂമാഹിയിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ

തലശേരി: ന്യൂമാഹിയിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. തലശേരി മാടപ്പീടിക സ്വദേശി പ്രകാശനെ (60)യാണ്  ന്യൂ മാഹി പൊലിസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ പോസ്കോ കേസ് ചുമത്തിയിട്ടുണ്ട്.

ട്യൂഷൻ മാസ്റ്ററായ ഇയാൾ പല തവണയായി ക്ലാസിൽ വെച്ചു പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനി രക്ഷിതാക്കളോട് വിവരം പറയുകയും ഇവർ ന്യൂ മാഹി പൊലിസിൽ പരാതി നൽകുകയുമായിരുന്നു . ന്യൂമാഹി പൊലിസ് അറസ്റ്റു ചെയ്ത  അദ്ധ്യാപകനെ തലശേരി കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page