ദേശീയ പണിമുടക്ക് വിജയിപ്പിക്കും:വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു)
കാഞ്ഞിരപ്പള്ളി: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കൺവൻഷൻ തീരുമാനിച്ചു.സിഐടിയു ഏരിയാ പ്രസിഡണ്ട് പി.കെ.നസീർ ഉദ്ഘാടനം ചെയ്തു.സലീന മജീദ് അദ്ധ്യക്ഷയായി.ഏരിയാ സെക്രട്ടറി എം.എ.റിബിൻ ഷാ പരിപാടികൾ വിശദീകരിച്ചു.ഭാരവാഹികൾ നസീർ ഖാൻ കെ.എ (പ്രസിഡണ്ട്) ഷാജി കെ (സെക്രട്ടറി) ഉനൈസ് സലീം (ട്രഷറർ)